KOYILANDY DIARY.COM

The Perfect News Portal

റോഡിൻ്റെ ശോചനീയാവസ്ഥ: നഗരസഭാ ഓഫീസ് മാർച്ച് നടത്തി

.
പയ്യോളി മുൻസിപ്പാലിറ്റി പരിധിയിലെ തകർന്നു കിടക്കുന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാൻ  അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ (സിഐടിയു) പയ്യോളി സെക്ഷൻ കമ്മറ്റി നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. യൂനിയൻ ഏരിയ പ്രസിഡണ്ട് ബിജു കളത്തിൽ ഉദ്ഘാടനം ചെയ്തു. സെക്ഷൻ കമ്മിറ്റ പ്രസിഡണ്ട് സജീവൻ അധ്യക്ഷനായി.
ഏരിയ സെക്രട്ടറി സുനിൽ അക്കമ്പത്ത്, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി എൻ.സി. മുസ്തഫ, കൗൺസിലർ നിഖിൽ, ഏരിയ ട്രഷറർ ഗിരീഷ് ബാബു, മേഖല സെക്രട്ടറി നൗഫൽ, വിനോദൻ, കെ. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Share news
error: Content is protected !!