KOYILANDY DIARY

The Perfect News Portal

“വർണ്ണം 2022” ചിത്രരചനാ മത്സരം സമ്മാനദാനം നിർവഹിച്ചു.

“വർണ്ണം 2022” ചിത്രരചനാ മത്സര സമ്മാനദാനം നിർവഹിച്ചു. സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. സീനിയർ ചേംബർ ഇന്റർനാഷനൽ പ്രസിഡണ്ട് സീനിയർ പി.പി.എഫ്.വി. ഭരത് ദാസ് മുഖ്യാതിഥിയായ ചടങ്ങിൽ ലീജിയൺ പ്രസിഡണ്ട്  സി.കെ. ലാലു അദ്ധ്യക്ഷത വഹിച്ചു.
വിജയികൾക്കും. കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം . സ്ക്കൂൾ ചെങ്ങോട്ട്കാവ് വിദ്യാലയത്തിനും ഉള്ള സമ്മാനദാനം അദ്ദേഹം നിർവഹിച്ചു. കൂടാതെ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി.
Advertisements
500 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. എൽ.കെ.ജി, യു.കെ.ജി. ഒന്നു മുതൽ മൂന്ന് വരെയും . നാലു മുതൽ ഏഴു വരെയും ഉള്ള വിദ്യാർത്ഥികൾക്കാണ് മത്സരം. യോഗത്തിൽ നാഷനൽ ഡയറക്ടർ ജോസ് കണ്ടോത്ത്.  പി.ഇ.സുകുമാർ .ഇ ചന്ദ്രൻ രാമദാസ്.കെ. പി. മനോജ് വൈജയന്തം. സജിത്ത് കുമാർ വി. എം അഡ്വ. ജതീഷ്  ബാബു .രവീന്ദ്രൻ കോമത്ത്,എംസി പ്രശാന്ത് .രാഖി ലാലു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.