KOYILANDY DIARY

The Perfect News Portal

ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് കായിക പ്രതിഭകളെ തെരഞ്ഞെടുക്കുന്നു

ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് കായിക പ്രതിഭകളെ തെരഞ്ഞെടുക്കുന്നു. ഈ വർഷത്തെ സെലക്ഷൻ ട്രയൽസ് ഉഷ സ്കൂൾ ക്യാമ്പസ്സിൽ വെച്ച് ഫിബ്രവരി 12ന് ഞായറാഴ്ച നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.. 2010, 2011, 2012 എന്നീ വർഷങ്ങളിൽ ജനിച്ച കായികാഭിരുചിയുള്ള പെൺകുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം.
താൽപര്യമുള്ളവർ ബയോഡാറ്റ പഞ്ചായത്ത്/മുൻസിപാലിറ്റി/കോർപ്പറേഷനിൽ നിന്ന് ലഭിക്കുന്ന വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ്സ് ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവ സഹിതം ഫിബ്രവരി 12ന് (ഞായർ) രാവിലെ 8 മണിക്ക് ഉഷ സ്കൂൾ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
പി.ടി. ഉഷ. എം.പി അടങ്ങിയ സെലക്ഷൻ പാനൽ ആണ് അത്ലറ്റുകളെ തിരഞ്ഞെടുക്കുന്നത്. വിശദ വിവരങ്ങൾക്ക് ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്, കിനാലൂർ, ബാലുശ്ശേരി, കോഴിക്കോട്, ഫോൺ 0496-2645811, 9539007640 എന്ന നമ്പറുൽ ബന്ധപ്പെടുക.