KOYILANDY DIARY

The Perfect News Portal

യൂണിറ്റ് കൺവെൻഷനും വയോജനങ്ങളെ ആദരിക്കലും

മേപ്പയ്യൂർ: കേരള സീനിയർ സിറ്റിസൺസ് ഫോറം മേപ്പയ്യൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് കൺവെൻഷനും വയോജനങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ നിർവഹിച്ചു. എ. കെ. ശിവദാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ കെ.എസ്.സി.എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. എം. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി. കെ. രാമചന്ദ്രൻ നായർ വയോജനങ്ങളെ ആദരിച്ചു. ടി. സി. നാരായണൻ, എ. എം. കുഞ്ഞിരാമൻ, വി. ബാലൻ നമ്പ്യാർ, ഇ. എം. ശങ്കരൻ, എ. കേളപ്പൻ നായർ എന്നിവർ സംസാരിച്ചു.
Advertisements