KOYILANDY DIARY

The Perfect News Portal

ഇന്നു മുതൽ താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

ഇന്നു മുതൽ താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം. ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായിട്ടാണ് ബുധൻ മുതൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലും രണ്ടാം ശനിയോട് ചേർന്നു വരുന്ന വെള്ളിയാഴ്ച പകൽ 3 മണി മുതൽ രാത്രി 9 മണി വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ സമയങ്ങളിൽ ആറുചക്രത്തിൽ കുടുതലുള്ള ടിപ്പറുകൾ, പത്ത് ചക്രത്തിൽ കൂടുതലുള്ള മറ്റു ചരക്കു വാഹനങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷണൽ ട്രക്ക് എന്നിവയെ ചുരത്തിലേക്ക് പ്രവേശിപ്പിക്കില്ല. തിങ്കൾ രാവിലെ 6 മണി മുതൽ 9 മണി വരെയും നിയന്ത്രണമുണ്ടാകും.
ചുരത്തിലുണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ എന്നിവ പരിഹരിക്കാൻ വാഹന അറ്റകുറ്റപ്പണി വിദഗ്ധരെയും അടിയന്തര ഉപകരണങ്ങളുടെ ഓപ്പറേറ്റർമാരെയും ഉൾപ്പെടുത്തി എമർജൻസി സെൻ്റർ സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. പാർക്കിങ്ങ് അനുവദിക്കില്ല. ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അമ്പത് മീറ്റർ ചുറ്റളവിലുള്ള മാലിന്യം സ്വയം നീക്കം ചെയ്യണമെന്നും നിർദ്ദേശമുണ്ട്. ഇല്ലെങ്കിൽ പിഴ ഈടാക്കുന്നതായിരിക്കും.
Advertisements