KOYILANDY DIARY

The Perfect News Portal

പ്രവാസി സംഗമവും വൈക്കം മുഹമ്മദ് ബഷീർ അവാർഡ് ദാനവും മേപ്പയൂരിൽ

മേപ്പയൂർ : മുതുകാട് കൂത്താളി കർഷക സമരത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി  പ്രവാസി സംഗമവും, ജെസിസി കുവൈത്ത് ഘടകം കഴിഞ്ഞ 9 വർഷമായി നൽകിവരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള പുരസ്കാര ദാനവും ഏപ്രിൽ 6 വ്യാഴാഴ്ച മൂന്നുമണിക്ക് മേപ്പയ്യൂർ വ്യാപാരി വ്യവസായി സമിതി ഓഡിറ്റോറിയത്തിൽ നടക്കുകയാണ്. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും ചർച്ച ചെയ്യപ്പെടുന്ന പരിപാടി എൽ ജെ ഡി സംസ്ഥാന സെക്രട്ടറി എൻ കെ വത്സൻ ഉദ്ഘാടനം ചെയ്യും.

 

അവാർഡ്  ഡോക്ടർ അനിൽ ചേലേമ്പ്ര വിജയരാഘവൻ ചേലിയക്ക് സമർപ്പിക്കും യോഗത്തിൽ എം പ്രകാശൻ അധ്യക്ഷത വഹിക്കും. ജെ സി സി ഓവർസീസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മണി പാനൂർ, കെടി ദാമോദരൻ, എൽ ജെ ഡി ജില്ലാ സെക്രട്ടറി ഭാസ്ക്കരൻ കോഴുക്കല്ലൂർ, അനീസ് ബാലുശ്ശേരി, കെ സജീവൻ മാസ്റ്റർ, സി ഡി പ്രകാശ് ജെ സി സി കുവൈത്ത് സെക്രട്ടറി  അനിൽ കൊയിലാണ്ടി, സുനിൽ ഓടയിൽ എന്നിവർ സംബന്ധിക്കുമെന്ന്സ്വാഗത സംഘം ചെയർമാൻ പി ബാലൻ, ജനറൽ കൺവീനർ മധു മാവുള്ളാട്ടിൽ  എന്നിവർ അറിയിച്ചു.