KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ വ്യാപാരികള്‍ വൃക്ഷതൈ നടീല്‍ നടത്തി

കൊയിലാണ്ടി: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ വ്യാപാരികള്‍ വൃക്ഷതൈ നടീല്‍ നടത്തി. നമ്മുടെ ഭൂമി – നമ്മുടെ ഭാവി പരിസ്ഥിതി സംരക്ഷിക്കുക, ഭൂമിയുടെ ഭാവി സംരക്ഷിക്കുക, ഓരോരുത്തരുടെയും ചെറിയ ശ്രമങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും, ഒരു തൈ നടാം നൂറ് കിളികൾക്ക് വേണ്ടി ഒരു തൈ നടാം – നല്ല നാളേക്ക് വേണ്ടി പ്രകൃതിയെ കാത്താൽ പ്രകൃതി നമ്മെ രക്ഷിക്കുമെന്നും – തൈ വെക്കാം – തണലേകാം – താപം അകറ്റാം. ഇത്തരം നല്ല  കാര്യങ്ങൾക്ക് വേണ്ടി വ്യാപാരികൾ ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും  വ്യാപാരി നേതാക്കള്‍ പറഞ്ഞു. കെ എം രാജീവൻ, ടിപി ഇസ്മായിൽ നക്ഷത്ര, വസന്തകുമാർ, ഭാസ്കരൻ, ശിവൻ, പ്രവീൺകുമാർ എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!