KOYILANDY DIARY

The Perfect News Portal

തോരായി കടവ് – കല്ലും പുറത്ത് താഴ ചീർപ്പ് നാടിന് സമർപ്പിച്ചു

തോരായി കടവ് – കല്ലും പുറത്ത് താഴ ചീർപ്പ് നാടിന് സമർപ്പിച്ചു. തോരായി കടവ് – കല്ലും പുറത്ത് താഴ പ്രദേശം ഉപ്പുവെള്ളം കയറി മലിനമാകുന്നതും ഫലഭൂയിഷ്ടമായ മണ്ണുണ്ടായിട്ടും കൃഷിയിറക്കാനാവാത്ത ദുരവസ്ഥയായിരുന്നു പ്രദേശത്ത് ഉണ്ടായിരുന്നത്.. ഏറെ കാലത്തെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായി ഉപ്പുവെള്ളത്തെ തടയാനുള്ള പദ്ധതിയുടെ ഭാഗമായി ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പദ്ധതി VCB (ചീർപ്പ്) നിർമ്മാണം പൂർത്തിയാക്കി നാടിനു സമർപ്പിച്ചു. എം.എൽ.എ കാനത്തിൽ ജമീല ചീർപ്പ് ഉദ്ഘാടന ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എം.പി. ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ ഷിബു, ജലസേചന വകുപ്പ് എഞ്ചിനീയർ  ഹാബി സി. എച്ച്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. സമയബന്ധിതമായി പണി പൂർത്തിയാക്കിയ കരാറുകാരൻ സി. എം ബാലൻ നായർക്ക് വാർഡ് സമിതി സ്നേഹോപഹാരം നൽകി. വാർഡ് മെമ്പർ ഷീല ടീച്ചർ സ്വാഗതവും വാർഡ് വികസന സമിതികൺവീനർ M.P. അശോകൻ നന്ദിയും പറഞ്ഞു.
Advertisements