KOYILANDY DIARY

The Perfect News Portal

ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ആഗോളതാപനം, മലിനീകരണം, വരൾച്ച, വനനശീകരണം, പ്രകൃതിദുരന്തങ്ങൾ, മനുഷ്യ-മൃഗ സംഘർഷം തുടങ്ങിയവയാണ് ഇന്ന് നമ്മൾ കേൾക്കുന്ന പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. വരും തലമുറകൾക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിനെ കുറിച്ചും ഇന്നത്തെ തലമുറയ്ക്ക് എത്രത്തോളം പ്രധാനമാണ് പരിസ്ഥിതി സംരക്ഷണം എന്നതിനെ കുറിച്ചുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണിത്.