ഇത്തവണത്തെ 56 കോടിയുടെ ബിഗ് ടിക്കറ്റ് ഭാഗ്യം കൊയിലാണ്ടി സ്വദേശിക്ക് ലഭിച്ചു
കൊയിലാണ്ടി: ഇത്തവണത്തെ ബിഗ് ടിക്കറ്റ് ഭാഗ്യം (20 മില്യൺ, 56 കോടി) മലയാളിയായ കൊയിലാണ്ടി സ്വദേശിക്ക് ലഭിച്ചു. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കൊയിലാണ്ടി നടേരി ഒറ്റക്കണ്ടം സ്വദേശി കിച്ചു എന്ന കൃഷ്ണകുമാറിനാണ് കോടികൾ അടിച്ചത്. കൃഷ്ണ കുമാർ ശ്യാമള രവീന്ദ്രൻ എന്ന പേരിൽ എടുത്ത ടിക്കറ്റിനാണ് നറുക്ക് അടിച്ചത്. മനാമയിൽ ഗോൾഡ് സിറ്റിയുടെ സമീപത്ത് കാലിക്കറ്റ് ലൈവ് റെസ്റ്റോറൻ്റ് നടത്തിവരികയാണ് കൃഷ്ണ കുമാർ.



