KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം

ഉള്ള്യേരി : ഉള്ള്യേരി കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ  തിറ 
മഹോത്സവം ഫെബ്രുവരി 20 മുതൽ 26 വരെ നടക്കും. 20ന് ക്ഷേത്രം മേൽശാന്തി സത്യൻ ആചാര്യൻ ഉള്ളിയേരിയുടെ നേതൃത്വത്തിൽ കൊടിയേറ്റം നടക്കും.
  • 20ന് കാലത്ത് ഗണപതി ഹോമം, ഉഷ പൂജ , തുടർന്ന് കലവറ നിറയ്ക്കൽ ഉച്ചപൂജ. സന്ധ്യയ്ക്ക്  ദീപാരാധന, സമൂഹ ലളിതാ സഹസനാമം, ഭഗവതിസേവ.
  • 21ന് കാലത്ത് ഗണപതി ഹോമം, ഉഷ പൂജ വൈകിട്ട് ദീപാരാധന, ഭഗവതിസേവ.
  • 22ന് കാലത്ത് ഗണപതി ഹോമം, ഉഷപൂജ, വൈകിട്ട് ദീപാരാധന, ഭഗവതിസേവ ലെവിൻ ആചാര്യൻ മുതുകാടിന്റെ നേതൃത്വത്തിൽ നാഗപൂജ.
  • 23ന് കാലത്ത് ഗണപതിഹോമം, ഉഷപൂജ ശ്രീമദ് രാമായണീയം സമ്പൂർണ്ണം അവതരണം ശിവൻ, സുമ  പൊന്നര തെരു, ബാലുശ്ശേരി. വൈകിട്ട് ദീപാരാധന കുളങ്ങര ഭജന സമിതി അവതരിപ്പിക്കുന്ന ഭജന. രാത്രി 7. 30ന്  സത്യൻ മാസ്റ്റർ ഉള്ളിയേരി 19 ന്റെ  ആത്മീയ പ്രഭാഷണം, രാത്രി 8.30ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാവിരുന്ന്.
Advertisements
  • 24ന് കാലത്ത് ഗണപതിഹോമം, ഉഷ പൂജ വൈകിട്ട് ദീപാരാധന  റെനി ൽ ആചാര്യൻ കണ്ണൂർന്റെ നേതൃത്വത്തിൽ ഭദ്രകാളി പൂജ, സർവ്വേശ്വര അർച്ചന.
  • 25ന് കാലത്ത് ഗണപതി ഹോമം, ഉഷ പൂജ, ഇളനീർ കുല  വരവ്, ഉച്ചപൂജ സന്ധ്യയ്ക്ക് ദീപാരാധന.
  • 26ന് ഗണപതി ഹോമം ഉഷപൂജ, കാവുണർത്തൽ, ഉച്ച പൂജ, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകുന്നേരം 4. മണിക്ക് ഗുരുതിർപ്പണം, കുട്ടിച്ചാത്തൻ വെള്ളാട്ട്, സന്ധ്യയ്ക്ക്  ദീപാരാധന, കിഴക്കേ ഇല്ലത്ത് പരദേവത ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന താലപ്പൊലി എഴുന്നള്ളത്ത് തുടർന്ന് ഭഗവതി തിറ, ഗുളികൻ വെള്ളാട്ട്, കുട്ടിച്ചാത്തൻ തിറ, ഗുളികൻ  തിറ, നാഗകാളിതിറ, ഗുരുദേവൻ തിറ യോട് കൂടി ഉത്സവത്തിന് സമാപനം കുറിക്കും.