KOYILANDY DIARY

The Perfect News Portal

പാലോറ ജംഗ്ഷനിലെ കിളിക്കുടും 3D കോഴിയും ഇനി ഓർമ്മ മാത്രം

കൊയിലാണ്ടി: കുളത്തൂർ പാലോറ ജംഗ്ഷനിലെ കിളിക്കുടും 3D കോഴിയും ഇനി ഓർമ്മ മാത്രം. ദേശീയപാത ആറുവരിയാക്കുന്ന പ്രവർത്തിയുടെ ഭാഗമായി കിളിക്കുടും മറ്റും എടുത്തു മാറ്റുകയായിരുന്നു. തലക്കുളത്തുരിലെ പാതി വഴിയിൽ വിട പറഞ്ഞ കലാകാരനായ സുരേഷ് ഒരുക്കിയതായിരുന്നു ഈ കിളിക്കൂട്.
പക്ഷികളും മറ്റു ജീവികളും വസിച്ചിരുന്ന പാലോറ മലയെ പിളർന്ന് ബൈപ്പാസ് കടന്നു പോയപ്പോൾ വാസസ്ഥലം നഷ്ടപ്പെട്ട പക്ഷികൾക്കുവേണ്ടി ഒരുക്കിയതായിരുന്നു ഈ കിളിക്കൂട്.    കിളികൾക്ക് കുളിക്കാനും കുടിവെള്ളത്തിനായും കുടിലിന് മുകളിൽ ജലസംഭരണികളും  സ്ഥാപിച്ചിരുന്നു. ബൈപ്പാസിൻ്റെ നിർമ്മാണം അതിവേഗം പൂർത്തിയാവുകയാണ്.