KOYILANDY DIARY.COM

The Perfect News Portal

യുവതിയെ യുവാവ് നടുറോഡിൽ വെട്ടിക്കൊന്നു

യുവതിയെ യുവാവ് നടുറോഡിൽ വെട്ടിക്കൊന്നു. തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ സുഹൃത്തായ സ്ത്രീയെ ഒപ്പംതാമസിച്ചിരുന്നയാള്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധു (50)വിനെയാണ് ഒപ്പം താമസിച്ചിരുന്ന രാകേഷ് എന്നയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പേരൂര്‍ക്കട പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. റോഡില്‍ വെട്ടേറ്റുവീണ സ്ത്രീയെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം മരണം സംഭവിക്കുകയായിരുന്നു.

പത്തനംതിട്ട സ്വദേശിയായ രാകേഷും സിന്ധുവും വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.  ഭാര്യയും കുട്ടികളുമുള്ള രാകേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തൻ്റെ പണവും സ്വത്തുമെല്ലാം സിന്ധു തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാകേഷിൻ്റെ ആരോപണം.

തുടര്‍ന്ന് ഇയാള്‍ സമീപത്തെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതിയെ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ വിശദമായി ചോദ്യംചെയ്തുവരികയാണ്.

Share news
error: Content is protected !!