KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗുരുകുലംബീച്ച് സ്വദേശിയായ സ്ത്രീയെ കാണ്മാനില്ല.

കാണ്മാനില്ല.. കൊയിലാണ്ടി ഗുരുകുലംബീച്ച് തണ്ണിമുഖത്ത് ചെറിയ പുരയിൽ പരേതനായ കുമാരൻ്റെ ഭാര്യ ചന്ദ്രവതിയെ (63) കാണാതായതായി വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇന്ന് കാലത്ത് മുതലാണ് ഇവരെ കാണാതായത്. ഇന്നലെ രാത്രി ടെലിവിഷൻ കണ്ട് ഉറങ്ങാൻ കിടന്നതായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു.
ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 0496 2620 236 എന്ന നമ്പറിലേക്കോ താഴെ കാണുന്ന നമ്പറിലേക്കോ അറിയിക്കേണ്ടതാണ്. Ph: 7034338244, 9074101622, 8089448244.