KOYILANDY DIARY

The Perfect News Portal

കൂടത്തായ് റോയ് വധം: ജോളിയുടെ വിടുതൽ ഹർജി തള്ളി.

കൂടത്തായ് റോയ് വധം: ജോളിയുടെ വിടുതൽ ഹർജി തള്ളി. കൂടത്തായ് റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയാണ് ഹർജി തളളിയത്‌. കേസിൽ ഈ മാസം 24 ന് വിചാരണ നടപടികൾ തുടങ്ങും. ജോളിയുടെ ആദ്യ ഭർത്താവായ റോയ് തോമസിനെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തി എന്നാണ് കുറ്റപത്രം.

ജോളിയെ സഹായിച്ച മറ്റ് 3 പേരും കേസിൽ പ്രതികളാണ്. കൂടത്തായി കൊലപാതകപരമ്പരയിൽ ജോളി തോമസ് അറസ്റ്റിലായിട്ട് ഒക്ടോബറിൽ മൂന്നു വർഷം തികഞ്ഞിരുന്നു. സ്വത്ത് തട്ടിയെടുക്കാനായിരുന്നു ജോളി ആറു കൊലപാതകങ്ങൾ നടത്തിയത് എന്നാണ് കേസ്. ഇതിൽ അഞ്ചെണ്ണം സയനൈഡ് ഉപയോഗിച്ചാണ് നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.