KOYILANDY DIARY

The Perfect News Portal

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവം, യുവതി നിരാഹാര സമരത്തിന്

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവം, യുവതി നിരാഹാര സമരത്തിന്. താമരശ്ശേരി: അടിവാരം സ്വദേശി ഹർഷിനയാണ് തിങ്കളാഴ്ച മുതൽ നിരാഹാരത്തിനൊരുങ്ങുന്നത്. ശാസ്ത്രീയ പരിശോധനാ ഫലം വൈകുന്നതിൽ ദുരൂഹതയുണ്ടെന്നും, റിപ്പോർട്ട് വൈകുന്നത് മെഡിക്കൽ കോളജ് ആശുപ്രതിയിലെ ജീവനക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണെന്നും ഹർഷിന പറഞ്ഞു.

ഹർഷീനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ 2017 നവംബർ 30 ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു. ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വെക്കുകയും അഞ്ചു വർഷത്തിനു ശേഷം കഴിഞ്ഞ വർഷം മെഡിക്കൽ കോളജിൽ വച്ചു തന്നെ ഈ കൃതിക പുറത്തെടുക്കുകയുമായിരുന്നു. സംഭവത്തിൽ കഴിഞ്ഞ അഞ്ചുമാസമായി ആരോഗ്യവകുപ്പിൻ്റെ അന്വേഷണം നടക്കുകയാണ്. പക്ഷെ റിപ്പോർട്ട് പുറത്തു വരുകയോ മറ്റു നടപടികളോ ഉണ്ടായിട്ടില്ല.
Advertisements