KOYILANDY DIARY

The Perfect News Portal

ഒമ്പതാം ക്ലാസുകാരിയെ ലഹരി മരുന്ന് കാരിയറാക്കിയ സംഭവം, ഒരാൾ അറസ്റ്റിൽ

ഒമ്പതാം ക്ലാസുകാരിയെ ലഹരി മരുന്ന് കാരിയറാക്കിയ സംഭവം, ഒരാൾ അറസ്റ്റിൽ. കോഴിക്കോട്: സംഭവത്തിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത ബോണി എന്നയാളെയാണ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തത് . ഇയാൾ ലഹരി മരുന്ന് കച്ചവട സംഘത്തിലെ പ്രധാനിയാണെന്ന് പോലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടി പറഞ്ഞ പത്തു പേരും സാക്ഷികളുമുൾപ്പെടെ 20 പേരുടെ മൊഴിയെടുത്തതായി പോലീസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിക്ക് ലഹരി ഉപയോഗത്തിന് പ്രേരണയായത്. ഇന്‍റര്‍നെറ്റ് വഴി ലഹരി ഉപയോഗിക്കാനും ഈ സംഘം പെണ്‍കുട്ടിയെ പഠിപ്പിച്ചു ഏഴാം ക്ലാസ് മുതല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തൽ.