KOYILANDY DIARY.COM

The Perfect News Portal

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം നടക്കും

.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം നടക്കും. ശബരിമല യുവതി പ്രവേശനത്തിനെതിരായ പുന പരിശോധന ഹർജികളെ പിന്തുണച്ച് ഇന്ന് മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യവും മുകൾ റോഹ്തഗിയും വാദം നടത്തും. ശബരിമല മുൻതന്ത്രി കണ്ഠരര് രാജീവര് ഇന്നും വാദം ഉന്നയിക്കും. ഓരോ ക്ഷേത്രത്തിനും അതിന്റേതായ സ്വഭാവ സവിശേഷതകൾ ഉണ്ടെന്നും ശബരിമലയിലെ ആചാരം അനിവാര്യമായ ഒന്നാണോ എന്ന് കോടതിക്ക് പരിശോധിക്കാൻ ആകില്ലെന്നും കഴിഞ്ഞ തവണ വാദം ഉന്നയിച്ച ഘട്ടത്തിൽ തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞിരുന്നു.

സംസ്ഥാന സർക്കാരിന്റെ വാദവും ഇന്ന് ഉണ്ടായേക്കും. ശബരിമലയിൽ വിശ്വാസികളായ സ്ത്രീകൾ പ്രായ വിലക്ക് പാലിക്കുന്നുവെന്ന നിരീക്ഷണവും കഴിഞ്ഞ തവണ ജസ്റ്റിസ് നാഗരത്ന നടത്തിയിരുന്നു. 10 വയസിൽ താഴെയുള്ള പെൺകുട്ടികൾക്കും 50 വയസിന് മുകളിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം ലഭിക്കുന്നതിനാൽ ലിംഗവിവേചനം നിലനിൽക്കുന്നുവെന്ന് പറയാനാകില്ലെന്നാണ് ദേവസ്വം ബോർഡ് വാദിച്ചത്. ഹിന്ദുമതത്തിൽ ഓരോ ആരാധനാലയങ്ങൾക്കും പ്രത്യേക ആചാരമുണ്ടെന്നായിരുന്നു നീരിക്ഷണം.

Advertisements
Share news
error: Content is protected !!