KOYILANDY DIARY

The Perfect News Portal

ചുരം ഇനി മാലിന്യ മുക്തം

ചുരം ഇനി മാലിന്യ മുക്തം. പുതുപ്പാടി: ‘അഴകോടെ ചുരം’ പദ്ധതിയുടെ ഭാഗമായി താമരശേരി ചുരം റോഡിലെ പ്ലാസ്‌റ്റിക്‌ മാലിന്യം സന്നദ്ധപ്രവർത്തകർ നീക്കം ചെയ്‌തു. ഒമ്പതാം വളവ്‌ മുതൽ പൊലീസ്‌ എയ്‌ഡ്‌ പോസ്‌റ്റ്‌ വരെയുള്ള ഭാഗത്ത്‌ സഞ്ചാരികളും പരിസരവാസികളും വലിച്ചെറിഞ്ഞ മാലിന്യമാണ്‌ നീക്കം ചെയ്തത്. എൻ.എസ്‌.എസ്‌ വളണ്ടിയർമാർ, എൻ്റെ മുക്കം കൂട്ടായ്‌മ, ചുരം സംരക്ഷണ സമിതി തുടങ്ങിയവ ഉൾപ്പെടെ നിരവധി കൂട്ടായ്‌മകൾ ദൗത്യത്തിൽ പങ്കാളിയായി. നാല്‌ ലോറി മാലിന്യമാണ് നീക്കം ചെയ്‌തത്. പ്ലാസ്‌റ്റിക്‌ ബോട്ടിലുകൾ, ഡയപ്പറുകൾ, പോളിത്തീൻ കവറുകൾ തുടങ്ങിയ മാലിന്യമാണ്‌ നീക്കം ചെയ്‌തവയിൽ ഭൂരിഭാഗവും. തരംതിരിച്ച്‌ സംസ്‌കരിക്കുന്നതിനായി മാലിന്യം ഹരിതകർമസേനാ പ്രവർത്തകർക്ക്‌ കൈമാറി.