KOYILANDY DIARY

The Perfect News Portal

മുതിർന്ന പൗരന്മാരുടെ റെയിൽവെ ആനുകൂല്യം പുന:സ്ഥാപിക്കണം, സീനിയർ സിറ്റിസൺ ഫോറം

ഉള്ള്യേരി: മുതിർന്ന പൗരന്മാരുടെ റെയിൽവെ ആനുകൂല്യം ഉടൻ പുന:സ്ഥാപിക്കണമെന്ന്, സീനിയർ സിറ്റിസൺസ് ഫോറം ആവശ്യപ്പെട്ടു. കോവിഡിൻ്റെ മറവിലാണ് കേന്ദ്രം  മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ ആനുകൂല്യം നിർത്തലാക്കിയത്. ഇത് എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കണമെന്നും, അല്ലാത്ത പക്ഷം നിരാഹാരം അടക്കമുള്ള കടുത്ത സമര മാർഗങ്ങളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും ഉള്ള്യേരിയിൽ ചേർന്ന സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റി യോഗം ബന്ധപ്പെട്ട അധികാരികൾക്ക് സൂചന നൽകി.
യോഗത്തിൽ പ്രസിഡണ്ട് കെ. രാജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വി. ബാലൻ കുറുപ്പ്, മുൻ സംസ്ഥാന സെക്രട്ടറി പൂതേരി രാമചന്ദ്രൻ നായർ, സംസ്ഥാന സെക്രട്ടറി ടി. ബാലകൃഷ്ണൻ, കെ. കെ. ഗോവിന്ദൻകുട്ടി മാസ്റ്റർ, കെ. എം. ശ്രീധരൻ, പി. രാമചന്ദ്രൻ നായർ, ഇ. കെ. അബൂബക്കർ മാസ്റ്റർ, ഇബ്രാഹിം തിക്കോടി, യു. പി. കുഞ്ഞിക്കണ്ണൻ, അപ്പു മാസ്റ്റർ, രാധാകൃഷ്ണൻ, ആർ. പി. രവീന്ദ്രൻ, കെ. അഹമ്മദ് എന്നിവർ സംസാരിച്ചു.
Advertisements
സാമൂഹ്യ സുരക്ഷാ പെൻഷൻ കൃത്യമായി എത്തിക്കണമെന്നും, തുക കാലോചിതമായി പരിഷ്കരിക്കണമെന്നും, അംഗപരിമിതർ, കിടപ്പ് രോഗികൾ എന്നിവരെ പരിചരിക്കുന്നവർക്ക് നൽകി വരുന്ന പെൻഷൻ കുടിശിക എത്രയും പെട്ടെന്ന് നൽകണമെന്നും, ഇത്തരം പെൻഷൻകാർക്ക് ഏർപ്പെടുത്തിയ വരുമാന പരിധി ഒഴിവാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.