KOYILANDY DIARY

The Perfect News Portal

ദർശന ആർട്സ് & സ്പോർട്സ് ക്ലബ് കാരയാട് (അമ്പല ഭാഗം) ഫുട്‌ബോൾ മേള

അരിക്കുളം: ദർശന ആർട്സ് & സ്പോർട്സ് ക്ലബ് കാരയാട് (അമ്പല ഭാഗം) സംഘടിപ്പിക്കുന്ന ഫുട്‌ബോൾ മേള ആരംഭിച്ചു. 21, 22 തിയ്യതികളിലായാണ് മേള നടക്കുന്നത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അഭിനീഷിന്റെ അധ്യക്ഷതവഹിച്ചു.
വിജയികൾക്ക് പി കെ കണാരൻ സ്മാരക റോളിങ്  ട്രോഫിയും 10001 രൂപ പ്രൈസ് മണിയും, റണ്ണേഴ്സിന് പി എം ദക്ഷായണി സ്മാരക റോളിംഗ് ഷീൽഡും 5001 രൂപ പ്രൈസ് മണിയും
സമ്മാനമായി നൽകും. ഞായറാഴ്ച ഉച്ചയ്ക്കുശേഷം സെമി ഫൈനലും ഫൈനലും നടക്കും. മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ എസ് രേഖ വിജയികൾക്ക് ട്രോഫിയും പ്രൈസ്മണിയും സമ്മാനിക്കും. ചടങ്ങിൽ അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം സുഗതൻ മാസ്റ്റർ അദ്ധ്യക്ഷതവഹിക്കും.