KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഉപജില്ല സ്കൂൾ കലാമേളയുടെ സ്റ്റേജിതര മത്സരങ്ങൾ നവംബർ 20ന് ആരംഭിക്കും

കൊയിലാണ്ടി ഉപജില്ല സ്കൂൾ കലാമേളയുടെ സ്റ്റേജിതര മത്സരങ്ങൾ നവംബർ 20 നും സ്റ്റേജ് മത്സരങ്ങൾ 2023 നവംബർ 21, 22, 23 തീയതികളിലായി അരിക്കുളം K.P.M.S.M.H.S.Sൽ 11 വേദികളിലായി നടക്കും. മേളയുടെ ഒരുക്കം പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. ഉപജില്ലയിലെ 78 വിദ്യാലയങ്ങളിൽ നിന്നായി 5000 വിദ്യാർത്ഥികൾ നാല് ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ മാറ്റുരയ്ക്കും.
11 വേദികളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം നവംബർ 21ന് വൈകുന്നേരം 4 മണിക്ക് മുൻ മന്ത്രി ടി.പി. രാമകൃഷ്ണൻ MLA  നിർവഹിക്കും. നവംബർ 23ന് വൈകീട്ട് 5.30 നടക്കുന്ന സമാപന സമ്മേളനം പന്തലായനി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയർമാൻ എ.എം. സുഗതൻ മാസ്റ്റർ, ജനറൽ കൺവീനർ എ.എം. രേഖ, എ.ഇ.ഒ എ.പി. ഗിരീഷ് കുമാർ എച്ച്.എം. ഫോറം കൺവീനർ ഷാജി. എൻ ബൽറാം, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.എം. ഷിജു,  പബ്ലിസിറ്റി കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു. എ.കെ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മുംതാസ് കെ, എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.