KOYILANDY DIARY

The Perfect News Portal

INTUC റീജണൽ കമ്മറ്റി സായാഹ്ന ധർണയും പന്തം കൊളുത്തി പ്രകടനവും നടത്തി

കൊയിലാണ്ടി, തൊഴിലാളി താല്പര്യങ്ങൾ ഇടതു സർക്കാർ ബലി കഴിച്ചതായി INTUC അഖിലേന്ത്യാ വർക്കിംഗ്‌ കമ്മറ്റി അംഗം മനോജ്‌ എടാണി ആരോപിച്ചു. INTUC റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നത്തിയ സായാഹ്ന ധർണയും പന്തം കൊളുത്തി പ്രകടനവും, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
അതി രൂക്ഷ വിലകയറ്റവും, തൊഴിൽ ഇല്ലായിമക്കും, പിൻ വാതിൽ നിയമനത്തിനെതിരെ നിരവധി മുദ്രാവാക്യങ്ങളും സമരത്തിൽ ഉന്നയിച്ചു. റീജിനൽ പ്രസിഡണ്ട് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെകട്ടറി വി പി ഭാസ്കരൻ മുഖ്യ പ്രഭാഷണം നടത്തി. കെ ഉണ്ണികൃഷ്ണൻ, കുഞ്ഞിരാരിച്ചൻ, പി കെ പുരുഷോത്തമൻ, കെ വി ശിവാനന്ദൻ, തങ്കമണി, അനിൽ പി, വി ടി സുരേന്ദ്രൻ, സുരേഷ് ബാബു, സായി രാജേന്ദ്രൻ, സുമതി കുന്ന്യോറമല എന്നിവർ സംസാരിച്ചു.