KOYILANDY DIARY

The Perfect News Portal

കിണറ്റിൽ വീണ പക്ഷിയെ രക്ഷിക്കാനിറങ്ങിയ ആൾ കുഴഞ്ഞു വീണു മരിച്ചു

വടകര: കിണറ്റിൽ വീണ പക്ഷിയെ രക്ഷിക്കാനിറങ്ങിയ ആൾ കുഴഞ്ഞു വീണു മരിച്ചു. തട്ടോളിക്കര വയനോളിത്താഴ അകവളപ്പിൽ വിജയനാണ് (66) മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയായ വിജയൻ ജോലി കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കുന്ന സമയത്താണ് അടുത്ത വീട്ടിലെ കിണറ്റിൽ പക്ഷി വീണ കാര്യം അറിഞ്ഞത്. തുടർന്ന് വിജയൻ ഇരുമ്പു ഗ്രിൽസ് ഇട്ട കിണറിൻ്റെ മൂടി പൂർണമായും നീക്കാതെ കയർ കെട്ടി കിണറ്റിലിറങ്ങുകയായിരുന്നു.

പക്ഷിയെ രക്ഷപ്പെടുത്തിയ ശേഷം വിജയൻ കുഴഞ്ഞ് കിണറ്റിലേക്കു വീഴുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വടകരയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അപ്പോഴേക്കും വിജയൻ മരിച്ചിരുന്നു.
സാമൂഹിക പ്രവർത്തകനും സോഷ്യലിസ്റ്റും തെങ്ങുകയറ്റ തൊഴിലാളി യൂണിയൻ (എച്ച്എംഎസ്) പ്രവർത്തകനുമാണ് വിജയൻ. ഭാര്യ: രമണി. മക്കൾ: വിജിഷ, വിനിഷ, വിജിൽ. മരുമക്കൾ: വിനോദൻ, സതീശൻ (ബഹ്റൈൻ). സഹോദരി: സുധ.
Advertisements