KOYILANDY DIARY

The Perfect News Portal

പുതിയ ബസ്സുകൾ ഇനിയും വരും, കെഎസ്ആർടിസിയെ അഭിവൃദ്ധിപ്പെടുത്താൻ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം; മുഖ്യമന്ത്രി

കെഎസ്ആർടിസി അഭിവൃദ്ധിപ്പെടണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ബസ്സുകൾ ഇനിയും വരും എന്നും കെഎസ്ആർടിസിയെ അഭിവൃദ്ധിപ്പെടുത്താൻ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി നല്ല രീതിയിൽ മുന്നോട്ട് പോകുകയാണ്, നാം പ്രതീക്ഷിച്ച ഫലം അധികം വൈകാതെ കൈവരിക്കാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.അതേസമയം വസ്തുതാ വിരുദ്ധമായ കാര്യങ്ങളും കെഎസ്ആർടിസിയെക്കുറിച്ച് പ്രചരിപ്പിക്കുന്നുണ്ട് എന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല എന്ന് വരുത്തി തീർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു.

ശമ്പള കുടിശ്ശിക നിലവില്‍ കെഎസ്ആർടിസിയിൽ ഇല്ല. കെഎസ്ആർടിസിയിലെ എല്ലാ ബസ് ഡിപ്പോകളും അടുത്ത ആറു മാസത്തിനുള്ളിൽ നവീകരിക്കും എന്നും സർവീസുകളുടെ എണ്ണം കൂട്ടി വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികളുമായാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നത് എന്നും മന്ത്രി പറഞ്ഞു.

Advertisements