KOYILANDY DIARY

The Perfect News Portal

സമരത്തിന്റെ മറവിൽ സർക്കാരിനെതിരെ നടത്തുന്നത് കലാപശ്രമം: എം വി ​ഗോവിന്ദൻ

കണ്ണൂർ: യുഡിഎഫും ബിജെപിയും സമരത്തിന്റെ മറവിൽ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്നെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ.യുഡിഎഫും ബിജെപിയും നടത്തുന്നത് ജനകീയ സമരമല്ല. സമരക്കാർക്ക് അപകടം ഉണ്ടാവാതിരിക്കാനാണ് കൂടുതൽ പൊലീസ് വിന്യാസമെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ച് സിപിഐ എം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് ജാഥയിൽ എവിടെ വേണെങ്കിലും വരാമെന്നും എൽഡിഎഫ് കൺവീനർക്ക് പ്രത്യേക ജില്ല ഒന്നുമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എം വി ​ഗോവിന്ദൻ മറുപടി നൽകി.