KOYILANDY DIARY

The Perfect News Portal

മണമൽകാവ് ഭഗവതി ക്ഷേത്രത്തിൽ ഗുരുവിൻ്റെ പന്തലിൻ്റേയും, പ്രദക്ഷിണവഴിയുള്ള നടപ്പന്തലിൻ്റേയും ശിലാസ്ഥാപനം നടന്നു

Advertisements
കൊയിലാണ്ടി: മണമൽകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ 20 ലക്ഷം രുപ ചെലവിൽ നിർമ്മിക്കുന്ന ഗുരുവിൻ്റെ പന്തലിൻ്റേയും പ്രദക്ഷിണവഴിയുള്ള നടപ്പന്തലിൻ്റേയും ശിലാസ്ഥാപന കർമ്മം ക്ഷേത്രം തന്ത്രി തന്ത്രരത്നം ബ്രഹ്മശ്രീ അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.