KOYILANDY DIARY

The Perfect News Portal

വീടിനകത്തെ റൂമിൽ കുടുങ്ങിയ കുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

മുഹമ്മദ് സ്വാന് ആശ്വാസമായി.. വീടിനകത്തെ റൂമിൽ കുടുങ്ങിയ ഒന്നര വയസ്സുകാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി..കാപ്പാട് കണ്ണൻകടവ് റോഡിൽ പടിഞാറെ മുനമ്പത് അഹമ്മദിന്റെ മകന്‍ ഒന്നര വയസ്സുകാരൻ മുഹമ്മദ് സ്വാൻ ആണ് റൂമിൽ കുടുങ്ങിയത്. അകത്തേക്ക് പ്രവേശിച്ച ശേഷം വാതിലിൻ്റെ കുറ്റി താഴ്ന്ന് ലോക്കാകുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാർ കുട്ടി അകത്ത് കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

ഏറെ നേരം വാതിൽ തുറക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമം പരാചയപ്പെട്ടതോടെ കൊയിലാണ്ടി ഫയർഫോഴ്സിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വാതിൽ തുറന്നു കുട്ടിയെ പുറത്തെടുത്തു രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. STO സിപി ആനന്ദൻ്റെ നേതൃതിലെത്തിയ സംഘമാണ്  കുട്ടിയെ രക്ഷപ്പെടുത്തിയത്.

Advertisements