KOYILANDY DIARY

The Perfect News Portal

ആവേശ കൊടുമുടിയേറി പിഷാരികാവിലെ കാഴ്ച ശീവേലി എഴുന്നള്ളിപ്പ്

കൊയിലാണ്ടി: കാഴ്ച ശീവേലി എഴുന്നള്ളിപ്പ് ആവേശമായി. കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചെറിയ വിളക്ക് ദിവസമായ ബുധനാഴ്ച നടന്ന പാണ്ടിമേളത്തോടെയുള്ള കാഴ്ച ശീവേലി എഴുന്നള്ളിപ്പ് ആവേശമായി. നൂറുകണക്കിനാളുകളാണ് കാഴ്ച ശീവേലി എഴുന്നളളിപ്പിനായി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നത്.