പൂക്കാട് മാർച്ചൻ്റ്സ് അസോസിയേഷൻ യൂത്ത് വിംഗ് നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: പൂക്കാട് മാർച്ചൻ്റ്സ് അസോസിയേഷൻ യൂത്ത് വിംഗ് നേതൃത്വത്തിൽ പൂക്കാട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വ്യാപാരഭവനിൽ വെച്ച് നടന്ന പരിപാടിയിൽ പൂക്കാടുള്ള മുഴുവൻ കച്ചവടക്കാരും പങ്കെടുത്ത് സ്നേഹത്തിന്റെ ഇഫ്താർ വിരുന്നൊരിക്കി. യൂത്ത് വിംഗ് പ്രസിഡൻ്റ് മൻസൂർ കളത്തിൽ ആദ്യക്ഷത വഹിച്ചു.

ചടങ്ങിൽ മർച്ചന്റ് അസോസിയഷൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, P. C. അബ്ദുൽ ഹാരിസ്, നിതിൻ അശോകൻ എന്നിവർ സംസാരിച്ചു. ഷാഫി, വിനീഷ് അനുഗ്രഹ, സുജന സുരേഷ്, സിന്ധു രാജൻ എന്നിവർ നേതൃത്വം നൽകി.
Advertisements

