KOYILANDY DIARY

The Perfect News Portal

എഞ്ചിനില്‍ തീ പടർന്നു. വിമാനം തിരിച്ചിറക്കി.

എഞ്ചിനില്‍ തീ പടർന്നു. വിമാനം തിരിച്ചിറക്കി. ദുബായ്: അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് എഞ്ചിനില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കിയത്. പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഐ. എക്‌സ്. 348 വിമാനത്തിലാണ് 1000 അടി ഉയരത്തില്‍ എത്തിയതോടെ എഞ്ചിനില്‍ തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.