KOYILANDY DIARY

The Perfect News Portal

ഒടുവിൽ ദീപക്ക് തിരിച്ചെത്തി

ഒടുവിൽ ദീപക്ക് തിരിച്ചെത്തി. മേപ്പയ്യൂര്‍: കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിനെ വ്യാഴാഴ്ച ഉച്ചയോടെയാണ് കൈംബ്രാഞ്ച് സംഘം ഗോവയില്‍ നിന്ന് വടകരയിലെത്തിച്ചത്. ദീപക് വരുന്നതറിഞ്ഞ് അമ്മ ശ്രീലതയും സഹോദരി ദിവ്യയും വടകര ക്രൈംബ്രാഞ്ച് ഓഫീസിനടുത്തുണ്ടായിരുന്നു. ചാനല്‍ ക്യാമറകളുടെ തിരക്കൊഴിഞ്ഞ ശേഷം ഇവര്‍ ഓഫീസിനുള്ളിലേക്ക് കയറി ദീപകിനെ കണ്ടു.

ദീപക്കിനെ കണ്ടെത്തുന്നതിനായി ദീപകിൻ്റെ അമ്മ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നതിനാൽ വെള്ളിയാഴ്ച കോഴിക്കോട് ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഹാജരാക്കി വീഡിയോ കോണ്‍ഫറന്‍സ് വഴി ഹൈക്കോടതിയുടെ മുമ്പാകെ ഹാജരാക്കും. അതിനു ശേഷമേ വീട്ടിലേക്ക് വിട്ടയക്കുകയുള്ളു.