KOYILANDY DIARY

The Perfect News Portal

സംസ്ഥാന ബജറ്റ്: വിലക്കയറ്റം നേരിടാൻ 2000 കോടി. റബർ സബ്‌സിഡിക്ക് 600 കോടി

ജനകീയ ബജറ്റുമായി കെ.എൻ. ബാലഗോപാൽ.. തിരുവനന്തപുരം: വിലക്കയറ്റ ഭീഷണി നേരിടാൻ 2000 കോടി ബജറ്റിൽ വകയിരുത്തിയെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. റബർ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു.  സംസ്ഥാനത്തെ റബർ കർഷകർ പ്രതിസന്ധിയിലാണ്. രാജ്യത്തെ എറ്റവും വലിയ പ്ലാന്റേഷൻ മേഖലയിലെ റബർ കർഷകരെ സംരക്ഷിക്കാനാണിതെന്നും ധനമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കാൻ സർവ സൗകര്യങ്ങളുമൊരുക്കി മേക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. മേക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയിരുന്നു.

സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് റിപ്പോർട്ട് പ്രകാരം 2021 – 22 ൽ കേരളത്തിലേക്ക് പുറമെ നിന്ന് ഏകദേശം 128000 രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 92% ഇതര സംസ്ഥാങ്ങളിൽ നിന്നായിരുന്നു. ഈ കാലയളവിലാകട്ടെ കേരളത്തിന്റെ കയറ്റുമതി 74000 കോടി രൂപയുടേതായിരുന്നു. കയറ്റുമതി ചെയ്യുന്നവയിൽ 70% ഇതര സംസ്ഥാനങ്ങളിലേക്കായിരുന്നു. കേരളത്തിന്റെ വ്യാപാരക്കമ്മി വളരെ ഉയർന്നതാണെന്ന് ഇതിൽ നിന്നും വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ തദ്ദേശീയമായി ഉല്പാദിപ്പിക്കാൻ സാധിക്കുന്നവയെ കണ്ടെത്തുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. ഉല്പാദന ക്ഷമത, കൂലി ചെലവ്, ലാഭം എന്നിവ വിഹാകാളം ചെയ്ത കേരളത്തിൽ ഉൽപാദിക്കാൻ സാധിക്കുന്നവയെ കണ്ടെത്തി പിന്തുണ നൽകാൻ നടപടികൾ സ്വീകരിച്ചു വരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് സംരംഭക ഗ്രൂപ്പുകളെയും ശാസ്ത്ര സാങ്കേതിക സഹായവും ഉറപ്പാക്കും എന്ന മന്ത്രി വ്യക്തമാക്കി.

Advertisements

ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പും മറ്റ് വകുപ്പുകളും ചേർന്ന് പ്രായോഗിക പദ്ധതി രൂപികരിക്കും. മൂല്യ വർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന കാർഷിക സ്റ്റാർട്പ്പുകൾക്കും പദ്ധതിയിൽ നസഹായം നൽകും. സംരംഭങ്ങൾക്ക് മൂല ധനം കണ്ടെത്താൻ പലിശയിളവ് ഉൾപ്പെടെയുള്ള സഹായം നൽകും. മേക്ക് ഇൻ കേരള പദ്ധതിൽകാലയവിൽ ആയിരം കോടി രൂപ കൂടുതലായി അനുവദിക്കും. ഈ വർഷം 100 കോടി രൂപയും നീക്കി വെക്കും എന്ന് മന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപനം നടത്തി.