KOYILANDY DIARY

The Perfect News Portal

ഇലക്ട്‌റൽ ബോണ്ടിലേറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് പൗരത്വ ഭേദഗതി വഴിയല്ല; എം മുകേഷ് എംഎൽഎ

ഇലക്ട്‌റൽ ബോണ്ടിലേറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് പൗരത്വ ഭേദഗതി വഴിയല്ലെന്ന് എം മുകേഷ് എംഎൽഎ. പൗരത്വ നിയമത്തെ ശക്തമായി എതിർക്കുന്നു. ഇന്ത്യയെ ഇന്ത്യ ആക്കി നിർത്തുന്നതാണ് മതേതരത്വം. എല്ലാവർക്കും തുല്യനീതി നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തിനാണ് കത്തി വച്ചിരിക്കുന്നത്. ഇത് രാജ്യത്ത് സൃഷ്ടിക്കുന്നത് ഭീതിപ്പെടുത്തുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കാണ്. യുഡിഎഫിലുള്ള വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്. കോൺഗ്രസ് നേതാക്കളെല്ലാം ദിവസേന ബിജെപി നേതാക്കളെ പുകഴ്ത്തിപ്പറയുകയാണ്. ഈ അവസരത്തിൽ ശക്തമായി മുന്നിൽ നിൽക്കാൻ കഴിയുക എൽഡിഎഫിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.