KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പിഎംഎവൈ നഗരം ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ സംഗമം നടന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പിഎംഎവൈ നഗരം ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ സംഗമം എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് അദ്ധ്യക്ഷതവഹിച്ചു. അതിദരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ട് വീട് പണി പൂർത്തീകരിച്ച ശിശുപാലൻ്റെ വീടിൻ്റെ താക്കോൽദാനം എംഎൽഎ നിർവഹിച്ചു.

ശുചിത്വ മാലിന്യ സംസ്കാരണം എന്ന വിഷയത്തിൽ ഹെൽത്ത്‌ വിഭാഗം ഇൻസ്‌പെക്ടർ ലിജോയ് ലൂയിസ്, തൊഴിൽ സംരംഭങ്ങൾ മാർഗ്ഗ നിർദ്ദേശങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വ്യവസായ ഓഫീസർ നിഷാദ്,  പദ്ധതി നിർവഹണ  അവലോകനം പി.എം.എ.വൈ സോഷ്യൽ ഡെവലപ്മെന്റ് സ്പെഷലിസ്റ്റ് രചന വി ആർ എന്നിവർ വിശദീകരണ നടത്തി.

Advertisements

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ. കെ അജിത്ത് മാസ്റ്റർ, പ്രജില, ഇന്ദിര ടീച്ചർ നിജില പറവക്കൊടി കൗൺസിലർ വൈശാഖ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇന്ദു എസ് ശങ്കരി സ്വാഗതവും മെമ്പർ സെക്രട്ടറി രമിത നന്ദിയും പറഞ്ഞു. 

Advertisements