KOYILANDY DIARY

The Perfect News Portal

ഹോർട്ടി കോർപ്പിൻ്റെ പച്ചക്കറി വിപണന കേന്ദ്രം ഒഴിപ്പിക്കാനുള്ള നടപടി നിർത്തി വെക്കാൻ ധർണ നടത്തി

പച്ചക്കറി വിപണന കേന്ദ്രം ഒഴിപ്പിക്കാനുള്ള നടപടി നിർത്തി വെക്കണം. കൊയിലാണ്ടി: സിവിൽ സപ്ലൈസ് സൂപ്പർമാർക്കറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോർട്ടി കോർപ്പിൻ്റെ പച്ചക്കറി വിപണന കേന്ദ്രം ഒഴിപ്പിക്കാനുള്ള നടപടി നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സിവിൽ സപ്ലൈസ് ഡിപ്പോ മാനേജരുടെ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. കോൺഗ്രസ്സ് നേതാവ് സി.വി.ബാലകൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. വി. വി. സുധാകരൻ  അദ്ധ്യക്ഷത വഹിച്ചു.
വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങൾക്ക് ചെറിയ തോതിലെങ്കിലും ആശ്വാസം നല്കുന്ന ഒരു സ്ഥാപനം ചില സർക്കാർ ഉദ്യോഗസ്ഥരുടെ അധികാര ധാർഷ്ട്യത്തിൻ്റെ പേരിൽ ഇല്ലാതാക്കരുതെന്നും ഇത്തരം ജനവിരുദ്ധരായ ഉദ്യോഗസ്ഥരെ നിലക്കു നിർത്താൻ സർക്കാരിനു കഴിയണമെന്നും സി.വി.ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
Advertisements
സർക്കാരിനു കീഴിൽ തന്നെയുള്ള ഒരു പൊതുമേഖലാ സ്ഥാപനമായിരുന്നിട്ടും ഹോർട്ടി കോർപ്പിനോട് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കാണിക്കുന്ന ചിറ്റമ്മനയം മൂലം ജനങ്ങൾക്ക് ലഭിക്കേണ്ട സഹായം ഇല്ലാതാക്കരുതെന്നും സ്ഥാപനംനിലനിർത്താൻ അടിയന്തിരമായി മന്ത്രിതല ഇടപെടലുണ്ടാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വി. ടി. സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, നടേരി ഭാസ്കരൻ, കെ. പി. വിനോദ് കുമാർ, മനോജ് പയറ്റുവളപ്പിൽ, കെ. വത്സരാജ്, കെ. അബ്ദുൾ ഷുക്കൂർ , കെ. വി. റീന, രജീഷ് വെങ്ങളത്തുകണ്ടി, ഷീബ അരീക്കൽ, ജിഷ പുതിയേടത്ത്, ഷബീർ എളവന എന്നിവർ സംസാരിച്ചു.