KOYILANDY DIARY

The Perfect News Portal

ഇന്നസെൻ്റിന് വിട നൽകി നാട്

ഇന്നസെൻ്റിന് വിട നൽകി നാട്. അതുല്യനടന്‍ ഇന്നസെൻ്റിൻ്റെ സംസ്കാരച്ചടങ്ങുകൾ പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടന്നു. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. രാവിലെ ഏഴു മുതൽ ഒമ്പതു മണി വരെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിനു വെച്ചിരുന്നു.

ഒരു മനുഷ്യായുസ്സു മുഴുവൻ ചിരിക്കാനുള്ള നർമനിമിഷങ്ങൾ മലയാളിക്ക് സമ്മാനിച്ച ചിരിയുടെ തമ്പുരാനെ അവസാനമായി ഒരു നോക്കു കാണാൻ സെൻ്റ് തോമസ് കത്തീഡ്രലിലേക്ക് പോകുന്ന വഴിയിലും പള്ളിയിലും ആയിരങ്ങളാണ് എത്തിയത്. അപ്പച്ചൻ്റെയും അമ്മച്ചിയുടെയും അടുത്തായി ഒരുക്കിയിട്ടുള്ള കല്ലറയിലാണ് അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമം. ‌