KOYILANDY DIARY

The Perfect News Portal

കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച് സ്കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾക്കും പരസ്യങ്ങൾക്കും ബാലാവകാശ കമ്മീഷൻ്റെ വിലക്ക്

കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച് സ്കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾക്കും പരസ്യങ്ങൾക്കും ബാലാവകാശ കമ്മീഷൻ്റെ വിലക്ക്. കുട്ടികളുടെ ഫോട്ടോ വച്ച് ബോർഡുകൾ വെക്കുന്നത് മറ്റ് കുട്ടികളിൽ മത്സരബുദ്ധിയും മാനസിക സംഘർഷവും സൃഷ്ടിക്കുമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.

ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ കെ.വി മനോജ് കുമാർ, അംഗങ്ങളായ സി.വിജയകുമാർ, പി.പി ശ്യാമളാദേവി എന്നിവരുടെ ഫുൾബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബോർഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ വിദ്യാലയങ്ങൾക്കു നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്കു കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.