KOYILANDY DIARY

The Perfect News Portal

പകൽ വീടിൻ്റെ നിർമാണ പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി: പന്തലായനിയിൽ പകൽ വീടിൻ്റെ നിർമാണ പ്രവൃത്തി ആരംഭിച്ചു. കൊയിലാണ്ടി നഗരസഭയിലെ പന്തലായനി 14-ാം വാർഡിൽ നിർമ്മിക്കുന്ന പകൽ വീടിൻ്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ.പി. സുധ നിർവ്വഹിച്ചു.
നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഇ. കെ. അജിത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ടി. കെ. ചന്ദ്രൻ മാസ്റ്റർ, എം. വി. ബാലൻ, അരിയിൽ ദാമോദരൻ നായർ, ടി.കെ. ശ്രീകുമാർ, റീന വെള്ളിലാട്ട് എന്നിവർ സംസാരിച്ചു. പി. ചന്ദ്രശേഖരൻ സ്വാഗതവും വി. എം. അനൂപ് നന്ദിയും പറഞ്ഞു.
Advertisements