KOYILANDY DIARY

The Perfect News Portal

ഏകദിന പരിശീലനം സംഘടിപ്പിച്ചു

ഏകദിന പരിശീലനം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കും ശുചീകരണ ജീവനക്കാർക്കും ഏകദിന പരിശീലനം സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ഇ. എം. എസ് ടൗണ്‍ ഹാളിൽ നഗരസഭ ചെയർപേഴ്സൻ സുധ കെ. പി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില. സി അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, ഇന്ദിര ടീച്ചർ, കൗൺസിലർമാരായ ഫക്രുദ്ദീൻ മാസ്റ്റർ, വത്സൻ, ഹെൽത്ത് ഇൻസ്പെക്ടർ, ജമീഷ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ടി. പി. ബിജു “നവ കേരള നിർമിതിയിൽ ഹരിതകർമ്മ സേനയുടെ പങ്ക്”എന്ന വിഷയത്തിലും, ഇ. ടി. അനിൽകുമാർ “മാറുന്ന കാലത്ത് ഹരിത കർമ്മസേന പ്രവർത്തനം” എന്ന വിഷയത്തിലും ക്ലാസ് എടുത്തു. നഗരസഭ ക്ലീൻസിറ്റി മാനേജർ ഇ.  ബാബു സ്വാഗതവും സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദ് നന്ദിയും പറഞ്ഞു.
Advertisements