KOYILANDY DIARY

The Perfect News Portal

അരുണാചലില്‍ സേനാ ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണു: പൈലറ്റുമാർക്കായി തിരച്ചിൽ

ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പടിഞ്ഞാറന്‍ ബൊംഡിലയില്‍ മണ്ഡലയ്ക്കു സമീപമാണ് ആര്‍മിയുടെ ചീറ്റ ഹെലികോപ്‌റ്റര്‍ തകർന്നു വീണത്. രാവിലെ 9.15 ഓടെ ഹെലികോപ്‌റ്ററുമായി ബന്ധം നിലച്ചിരുന്നു. ഹെലികോപ്‌റ്ററിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാർക്കായി തിരച്ചിൽ തുടങ്ങി.