ഇന്നലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മാരാംമുറ്റത്ത് 3 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു
.
കൊയിലാണ്ടി ഇന്നലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മാരാംമുറ്റത്ത് മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മാരാമുറ്റം ശാന്ത മന്ദിരത്തിൽ മനോജ്, അഖിൽ നിവാസിൽ രാജൻ, പാത്തികണ്ടി നാരായണി എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. എല്ലാ വീടുകളുടെയും വൈദ്യുതി ലൈനുകൾക്കും ഗൃഹോപകരണങ്ങൾ ക്കും നാശനഷ്ടം സംഭവിച്ചു. വൈദ്യുതി മീറ്ററുകളും തകർന്ന നിലയിലാണുള്ളത്. രാജൻ്റെ വീടിൻ്റെ ചുമരുകൾ വിള്ളൽ വീഴുകയും ഗൃഹോപകരണങ്ങൾ മുഴുവനായും കത്തി നശിച്ചിട്ടുമുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. പന്തലായനി വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തിയിട്ടുണ്ട്. നഗരസഭ കൌൺസിലർ കെ.വി സുരേഷ് വീടുകൾ സന്ദർശിച്ചു.




