ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകദിനം ആചരിച്ചു
.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകദിനം സമുചിതമായി ആചരിച്ചു. കർഷകദിന പരിപാടി കൊയിലാണ്ടി എംഎൽഎ അഡ്വ. കെ പ്രവീൺകുമാർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. എംഎൽഎ ക്കുള്ള ഉപഹാരം പ്രസിഡണ്ട് സമർപ്പിച്ചു.
ആദരിക്കപ്പെട്ട കർഷകർക്കും വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുമുള്ള ഉപഹാരങ്ങൾ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ മണി എന്നിവർ വിതരണം ചെയ്തു. കൃഷി ഓഫീസർ ഹെന ഫാത്തിമ എം വി സ്വാഗതം പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ കബീർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ശശിധരൻ കുനിയിൽ, ബിന്ദു ഇല്ലത്ത്, ഹഫ്സ മനാഫ്, എന്നിവരും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ തസ്‌ലീന കബീർ, വിപിൻദാസ്, വാർഡ് മെമ്പർ കെ കെ സരീഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ നന്ദിത വി പി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സത്യൻ മാടഞ്ചേരി, ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്
കെ. രവീന്ദ്രൻ മാസ്റ്റർ, ബാലകൃഷ്ണൻ കുന്നത്ത്, ഷബീർ എളവനക്കണ്ടി, കെ. ശ്രീനിവാസൻ ആലിക്കോയ ഹിദായത്ത്, അജീഷ് പൂക്കാട്, രാജൻ മേലാത്തൂർ,
ശങ്കരൻ അവണേരി, ഷിജു പി കെ, മധുസൂദനൻ പി എന്നിവർ സംസാരിച്ചു.
അമൃത് വനം പദ്ധതി പ്രകാരമുള്ള തൈകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് അവണേരി ശങ്കരന് കൈമാറി
നിർവ്വഹിച്ചു.



