സോഷ്യോ കൾചറൽ സൊസൈറ്റിയുടെ ഉദ്ഘാടനവും വികസന സെമിനാറും 19ന്
.
കൊയിലാണ്ടി സോഷ്യോ കൾചറൽ സൊസൈറ്റിയുടെ ഉദ്ഘാടനവും വികസന സെമിനാറും ആഗസ്‌ത് 19ന് ബുധനാഴ്ചനടക്കും. കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപം തക്കാര റെസിഡൻസിയിൽ സൊസൈറ്റിയുടെ ഉദ്‌ഘാടനം അഡ്വ. കെ. പ്രവീൺ കുമാർ MLA നിർവഹിക്കും. നഗരസഭാ ചെയർമാൻ യു.കെ.ചന്ദ്രൻ അധ്യക്ഷത വഹിക്കും. തുടർന്നു രാവിലെ 10 മണി തൊട്ട് 2 മണി വരെ നടക്കുന്ന വികസന സെമിനാറിൽ കേരള വികസനത്തിൻ്റെ പുതിയ രീതിശാസ്‌ത്രവും കൊയിലാണ്ടി പ്രദേശത്തിൻ്റെ മാസ്റ്റർ പ്ലാനും ചർച്ചക്കായി അവതരിപ്പിക്കപ്പെടും.

.
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറും നയരൂപീകരണ രംഗത്തെ വിദഗ്ധനുമായ ഡോ. സജി ഗോപിനാഥ് “ഫ്യൂച്ചർ കേരള” എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സെമിനാറിൻ്റെ ഉദ്‌ഘാടനം നിർവഹിക്കും. സാമ്പത്തിക വിദഗ്ധനായ പ്രഫ. ടി. പി. കുഞ്ഞിക്കണ്ണൻ “കേരളം മാറുന്ന സമൂഹം; പുതിയ ചുവടുകൾ ” എന്ന വിഷയം അവതരിപ്പിക്കും. കേരള സർക്കാർ മുൻ ചീഫ് ടൗൺ പ്ലാനർ കെ.വി. അബ്‌ദുൾ മാലിക് കൊയിലാണ്ടി പ്രദേശത്തിൻ്റെ ഏറ്റവും പുതിയ മാസ്റ്റർ പ്ലാൻ അവതരിപ്പിക്കും. വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.
.

.
മാധ്യമ സമ്മേളനത്തിൽ സൊസൈറ്റി സെക്രട്ടറി എം.ജി. ബൽരാജ്, ഭാരവാഹികളായ ഡോ. പി. എം. പ്രഭാകരൻ, അഡ്വ. സുനിൽ മോഹൻ,കെ. എൻ. ജയപ്രകാശ്, എ. കെ. സുരേഷ് ബാബു, എന്നിവർ പങ്കെടുത്തു.



