സംസ്ഥാനത്തിൻ്റെ വായ്പാ വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: സംസ്ഥാനത്തിൻ്റെ വായ്പാ വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു. സംസ്ഥാനത്തിന് എടുക്കാനാകുന്ന വായ്പയില്‍ വലിയ തോതിലാണ് കേന്ദ്രം വെട്ടിക്കുറവ് വരുത്തി പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്. 8000 കോടിയോളം രൂപയാണ് വായ്പയില്‍ വെട്ടിക്കുറച്ചത്. ഈ വര്‍ഷം എടുക്കാവുന്ന വായ്പ ഇതോടെ 15, 390 കോടി മാത്രമായി ചുരുങ്ങി.

