KOYILANDY DIARY

The Perfect News Portal

വ്യവസായ വകുപ്പിനുകീഴിലെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾക്കുളള പുരസ്‌കാരം സമ്മാനിച്ചു

തിരുവനന്തപുരം: വ്യവസായ വകുപ്പിനുകീഴിലെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരം മന്ത്രി പി രാജീവ് വിതരണം ചെയ്‌തു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിനു വേണ്ടി എംഡി ആർ രാജീവ്‌ പുരസ്‌കാരം ഏറ്റുവാങ്ങി. മലപ്പുറം കോ ഓപ്പറേറ്റീവ് സ്‌പിന്നിങ്‌ മിൽസ്, കേരളാ സെറാമിക്‌സ്‌, കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ്‌ കോർപറേഷൻ എന്നിവയ്‌ക്കും പുരസ്‌കാരം സമ്മാനിച്ചു. അഞ്ചു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവുമാണ് പുരസ്‌കാരം.

മികച്ച എംഡിമാർക്കുള്ള പുരസ്‌കാരം ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്‌ മുൻ എംഡി കെ ഹരികുമാർ, കേരളാ സെറാമിക്‌സ്‌ എംഡി പി സതീശ് കുമാർ എന്നിവർ ഏറ്റുവാങ്ങി. വ്യവസായ മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടിനുള്ള (അച്ചടി മാധ്യമം) പുരസ്‌കാരം ദേശാഭിമാനി പാലക്കാട്‌ യൂണിറ്റ്‌ സബ്‌ എഡിറ്റർ എ സുൽഫിക്കർ ഏറ്റുവാങ്ങി.

 

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ കാതലായ മാറ്റം വരുത്തുന്നതിന്റെ ഭാഗമായുള്ള ആദ്യ ധാരണപത്രം ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ട്‌സ്‌ കൈമാറി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല അധ്യക്ഷനായി. വ്യവസായ വാണിജ്യ ഡയറക്‌ടർ എസ്‌ ഹരികിഷോർ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, ബിപിടി എക്‌സിക്യൂട്ടീവ്‌ ചെയർമാൻ കെ അജിത്ത് കുമാർ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ബിപിടി സെക്രട്ടറി മെമ്പർ പി സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. 

Advertisements