KOYILANDY DIARY

The Perfect News Portal

13 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്കു 4 വർഷം തടവും, ഒരു ലക്ഷം രൂപ പിഴയും

13 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്കു 4 വർഷം തടവും, ഒരു ലക്ഷം രൂപ പിഴയും. മണിയൂർ: മന്തരത്തൂർ കല്ലുനിരപറമ്പിൽ വീട്ടിൽ രാജീവൻ (57) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി. പി പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ബാലികക്കു നൽകാനും വിധിന്യായത്തിൽ പറയുന്നു.
2020 ലാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്കൂളിലേക്കു പോവുകയായിരുന്ന ബാലികയെ പ്രതി ആളൊഴിഞ്ഞ ഇടവഴിയിൽ വച്ചു ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കരഞ്ഞു വീട്ടിലേക്കോടിയ ബാലിക അമ്മയോട് കാര്യം പറയുകയും വീട്ടുകാർ വടകര പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടന്നുവരികയായിരുന്നു. സബ്ബ് ഇൻസ്‌പെക്ടർ കെ. എ. ഷെറഫുദീനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.
Advertisements