KOYILANDY DIARY

The Perfect News Portal

സ്വപ്‌ന സുരേഷിന്‌ ഗോവിന്ദൻ മാസ്റ്റർ വക്കീൽ നോട്ടീസ്‌ അയച്ചു.

സ്വപ്‌ന സുരേഷിന്‌ ഗോവിന്ദൻ മാസ്റ്റർ വക്കീൽ നോട്ടീസ്‌ അയച്ചു. മുഖ്യമന്ത്രിക്കെതിരായി അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ സ്വർണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‌ വക്കീൽ നോട്ടീസ്‌ അയച്ചു.

ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മുഴുവൻ ആരോപണവും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. തളിപ്പറമ്പിലെ അഭിഭാഷകൻ നിക്കോളാസ്‌ ജോസഫ്‌ മുഖേനയാണ്‌ നോട്ടീസ്‌ അയച്ചത്‌.