KOYILANDY DIARY

The Perfect News Portal

വിലക്കയത്തിനും പാചക ഗ്യാസ് വില വർദ്ധനവിനുമെതിരെ ഏകദിന ഉപവാസം നടത്തി

വിലക്കയത്തിനും പാചക ഗ്യാസ് വില വർദ്ധനവിനുമെതിരെ ഏകദിന ഉപവാസം നടത്തി. കൊയിലാണ്ടി: കേന്ദ്ര, കേരള സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കും, വിലക്കയത്തിനും, പാചക ഗ്യാസ് വില വർദ്ധനവിനുമെതിരെ 117, 118 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുത്താമ്പിയിൽ നടത്തിയ ഏകദിന ഉപവാസം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി നിർവഹിച്ചു.

ബാലകൃഷ്ണൻ. എൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കെ. സി. അബു, കാവിൽ പി. മാധവൻ, പി. കെ. അരവിന്ദൻ മാഷ്, രാജേഷ് കീഴരിയൂർ, സതീഷ്‌ കുമാർ, വിനോദ്‌ കുമാർ, ടി. ഉമേന്ദ്രൻ, അജയബോസ്. സി. ടി, വി. ടി. സുരേന്ദ്രൻ, അരുൺ മണമൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പുതുക്കുടി നാരായണൻ, ബാബു. പി, ബാലൻ കിടാവ്, ഷാജു പിലക്കാട്ടിൽ, റഷീദ് ചെറിയവളപ്പിൽ,  നിധിൻ നടേരി, ശ്രീധരൻ നായർ. പി, രവി കൊല്ലോറക്കൽ, കുഞ്ഞികൃഷ്ണൻ നായർ, ലത്തീഫ്. സി. കെ,  വിജയലക്ഷ്മി ടീച്ചർ ,രാജൻ പൊന്നിയത്ത് എന്നിവർ ഉപവാസത്തിന് നേതൃത്വം നൽകി. റാഷിദ് മുത്താമ്പി പരിപാടിക്ക് സ്വാഗതം പറഞ്ഞു.

Advertisements