KOYILANDY DIARY.COM

The Perfect News Portal

തരൂരിന്റെ പര്യടനത്തില്‍ വീണ്ടും തമ്മിലടി; കെ എസ് യു ജില്ലാ പ്രസിഡണ്ടിന് മര്‍ദ്ദനം

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പര്യടനത്തില്‍ വീണ്ടും തമ്മിലടി. കെ എസ് യു ജില്ലാ പ്രസിഡണ്ട് ഗോപു നെയ്യാറിന് മര്‍ദ്ദനമേറ്റു. നാലാഞ്ചിറയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഗോപുവിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ശശി തരൂരിന്റെ മണ്ഡലം പര്യടനത്തിനിടയില്‍ ആയിരുന്നു സംഭവം.
പരിക്കേറ്റ ഗോപു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചന. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഗോഖില്‍ ശങ്കര്‍, യൂത്ത് കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് അസംബ്ലി പ്രസിഡണ്ട് രഞ്ജിത്ത് അമ്പലമുക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നാണ് ആരോപണം.
Share news
error: Content is protected !!